സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിനെ ഐ എഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമന്‍ കാറിടിച്ച് കൊന്ന കേസ് അന്വേഷണത്തിന് കൂടുതല്‍ സാവകാശം തേടി പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. തിരുവനന്തപുരം സിറ്റി അസി. പോലീസ് കമ്മീഷ ഷീന്‍ തറയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ അനീസ മുമ്പാകെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കിയത്.

റിപ്പോര്‍ട്ടിന്‍മേല്‍ വാദം കേള്‍ക്കാന്‍ അടുത്ത മാസം ഏഴിലേക്ക് മാറ്റിവെച്ചു. സിറാജ് മാനേജ്‌മെന്റിന് വേണ്ടി ഹരജി നല്‍കി തിരുവനന്തപുരം യൂനിറ്റ് മാനേജര്‍ സൈഫുദ്ദീന്‍ ഹാജിയോടും സര്‍ക്കാറിനോടും അടുത്തമാസം ഏഴിന് വിശദമായി വാദം ബോധിപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഐ എ എസ് ഓഫീസറായ ശ്രീറാം അന്വേഷണം കോടതിയുടെ നിരീക്ഷണത്തിലാക്കുക, ലഹരിമരുന്ന് പ്രയോഗം കണ്ടു പിടിക്കുന്ന ഡോപുമിന്‍ ടെസ്റ്റിന് ശ്രീറാം വെങ്കട്ടരാമനെ വിധേയമാക്കുക, തെളിവ് നശിപ്പിക്കാന്‍ നേതൃത്വം നല്‍കിയ മ്യൂസിയം ക്രൈം എസ് ഐ ജയപ്രകാശിനെ കേസില്‍ പ്രതിചേര്‍ക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് സിറാജ് മാനേജ്‌മെന്റ് കോടതിയില്‍ ഉന്നയിച്ചത്.