സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഇന്ന് തീവ്ര മ‍ഴ ലഭിക്കുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിപ്പ്.
മലപ്പുറം, കോ‍ഴിക്കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, തൃശൂര്‍ ,പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടുമാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിപ്പ് നല്‍കുന്നത്.എറണാകുളം യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരുന്നത്.

കേരളാ തീരത്ത് 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുളളതിനാല്‍ മല്‍സ്യതൊ‍ഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിപ്പ് നല്‍കി. കാലവർഷ കെടുതിയിൽ 92 പേരാണ് ഇതുവരെ മരണപ്പെട്ടു.

59 പേരെ കാണാനില്ല. 1206 ദുരിതാശ്വാസ ക്യാമ്പുകളിലായി 221286 പേർ ദുരിതശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്.
തിരുവനന്തപുരം, കൊല്ലം, പാലക്കാട് എന്നിവയൊഴികെ സംസ്ഥാനത്തെ 11 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.