സംസ്ഥാനത്തെ പ്രളയ സാഹചര്യം ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. കഴിഞ്ഞ ദിവസം വയനാട് – മലപ്പുറം ജില്ലകളിലെ ദുരന്തബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി സന്ദർശിച്ചിരുന്നു.

ഇവിടങ്ങളിൽ ഇനി ഏത് തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നതും ചർച്ചയാകും. ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനമിടിച്ച് മരണപ്പെട്ട മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്റെ കുടുംബത്തിനുള്ള സർക്കാർ സഹായവും ഇന്ന് പ്രഖ്യാപിച്ചേക്കും.

ബഷീറിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകുന്ന കാര്യമടക്കമാണ് ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിക്കുക.