പോണ്‍ വ്യവസായത്തിലെ സമ്പാദ്യത്തെ കുറിച്ച് തുറന്നുപറച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ് മിയ ഖലീഫ. ഒരു സമയത്ത് പോണ്‍സൈറ്റുകളില്‍ തിളങ്ങി നിന്ന താരമായിരുന്നു മിയ.

മിയ ഖലീഫ പോണ്‍ വ്യവസായത്തില്‍ ഉണ്ടായിരുന്ന 2014-15 വര്‍ഷത്തിലെ വെറും മൂന്ന് മാസക്കാലം കൊണ്ട് വെറും 12,000 ഡോളര്‍ മാത്രമാണ് സമ്പാദിച്ചതെന്നാണ് താരം പറയുന്നത്. മീഗന്‍ അബ്ബോട്ടുമായുള്ള അഭിമുഖത്തിലാണ് താന്‍ വെറും എട്ടര ലക്ഷം രൂപയാണ് സമ്പാദിച്ചതെന്ന് തുറന്നു പറഞ്ഞത്.

ദശലക്ഷക്കണക്കിന് ഡോളറുകളാണ് താന്‍ സമ്പാദിച്ചു കൂട്ടുന്നതെന്ന് പ്രചരിക്കുന്നതിനോട് പ്രതികരിക്കുകയായിരുന്നു മിയ.  പോണ്‍ ചെയ്യണമെന്നത് കരുതിക്കൂട്ടിയുള്ള തീരുമാനം ആയിരുന്നില്ലെന്നും പോണ്‍ വ്യവസായത്തില്‍ ജോലി ചെയ്തതിന് ശേഷം പുറത്ത് മറ്റൊരു ജോലി കണ്ടെത്താന്‍ താന്‍ ഏറെ പ്രയാസപ്പെട്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഒരു പുരുഷനിലേക്ക് എത്താനുള്ള വഴിയാണിത് എന്ന് ഞാന്‍ കരുതിയിരുന്നുവെന്നും അങ്ങനെയാണ് ഞാന്‍ പോണ്‍ വീഡിയോകളില്‍ അഭിനയിക്കാന്‍ തുടങ്ങിയത് എന്നും മിയ പറയുന്നു.

എനിക്ക് ഒരു മൂല്യവുമില്ലെന്ന് ഞാന്‍ കരുതിയിരുന്നെന്നും ഇന്‍ഡസ്ട്രി വിട്ടതിനു ശേഷമാണ് തന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ വലിയ തോതിലുള്ള വര്‍ധനയുണ്ടായതെന്നും അവര്‍ പറഞ്ഞു.

ആദ്യം തന്റെ അക്കൗണ്ടില്‍ 400 ഫോളോവേഴ്‌സ് മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ അത് വെറും മൂന്നു ദിവസത്തിലുള്ളില്‍ രണ്ട് ലക്ഷം ഫോളോവേഴ്‌സിനെയും പിന്നീടത് 20 ലക്ഷമായി വളര്‍ന്നുവെന്നും പിന്നീട് ഈ അക്കൗണ്ട് ഐസിസ് ഹാക്ക് ചെയ്‌തെന്നും താരം വ്യക്തമാക്കി.