പിരിച്ചു വിട്ട ക്യാമ്പുകള്‍ വീണ്ടും തുടങ്ങി. മീനച്ചില്‍ താലൂക്കില്‍ വെള്ളിലാപ്പിള്ളി, പുലിയന്നൂര്‍ വില്ലേജുകളില്‍ വീണ്ടും ദുരിതാശ്വാസ ക്യാമ്പ് തുറന്നു. രണ്ട് ദിവസം മുന്‍പ് ഇവിടുത്തെ ക്യാമ്പ് പിരിച്ചു വിട്ടിരുന്നു.

ഇന്നലെ പെയ്ത കനത്ത മഴയില്‍ മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഏഴാച്ചേരി ഗവണ്‍മെന്റ് എല്‍.പി.എസ്, മുത്തോലി സെന്റ് ആന്റണീസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ ക്യാമ്പ് പുനരാരംഭിച്ചത്.

കനത്ത മഴയില്‍ ജില്ലയിലെ പല റോഡുകളും വെള്ളത്തില്‍ മുങ്ങി. അറുപുഴ-പാറോച്ചാല്‍, ഇറഞ്ഞാല്‍ – തിരുവഞ്ചൂര്‍, ആയാംകുടി – മാന്നാര്‍, കടുത്തുരുത്തി – ആപ്പുഴ, ചേര്‍പ്പുങ്കല്‍ – മരങ്ങാട്ടു പിള്ളി, വടയാര്‍ – എഴു മാം തുരുത്ത്, കോട്ടയം – പരിപ്പ്, കോട്ടയം-കുമരകം എന്നീ റോഡുകള്‍ വെള്ളം നിറഞ്ഞു കിടക്കുന്ന സ്ഥിതിയിലാണ്. കല്ലറ-ഇടയാഴം, അച്ഛന്‍ റോഡില്‍ വെള്ളം കയറിത്തുടങ്ങി