കെപിസിസി ജനറൽ സെക്രട്ടറിയും കണ്ണൂർ ഡിസിസി മുൻ പ്രസിഡന്റുമായിരുന്ന പി രാമകൃഷ്‌ണൻ(75)  അന്തരിച്ചു.

കണ്ണൂർ കൊയ്‌ലി ആശുപത്രിയിൽ  ബുധനാഴ്‌ച രാവിലെ പത്തരയോടെയാണ്‌  മരിച്ചത്‌. പക്ഷാഘാതത്തെ തുടർന്ന്‌ മാസങ്ങളായി പൊതുരംഗത്ത്‌ സജീവമായിരുന്നില്ല.

പടയാളി പത്രത്തിന്റെ പത്രാധിപരും എഴുത്തുകാരനുമായിരുന്നു. മുൻ എംഎൽഎ പി  ഗോപാലന്റെ സഹോദരനാണ്‌. കണ്ണൂർ അഴീക്കോട്‌ സ്വദേശിയാണ്‌.