മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സൈബര്‍ തട്ടിപ്പ് വ‍ഴിപണം തട്ടിയെടുക്കാന്‍  ശ്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് മേധാവി ടികെ വിനോദ് കുമാരിനോട് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി നിര്‍ദ്ദേശിച്ചു. ദുരിതാശ്വസ നിധി കൊളളയടിക്കാനാണ് കുറ്റവാളിയുടെ ശ്രമമെന്നും മുഖ്യമന്ത്രി .പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ വ്യാജ ഐഡി പ്രവര്‍ത്തന രഹിതമായി

ഭീം ആപ്, ഗൂഗിൾ പേ, ഫോൺ പേയ് തുടങ്ങിയ ആപ്പുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ‍ഴി പണം അയക്കുന്നവരെ കമ്പളിപ്പിച്ച് പണം തട്ടിയെടുക്കുന്നതിനായിട്ടാണ് വ്യാജ ഐഡി സൃഷ്ടിച്ചിരിക്കുന്നത്യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് ‍വ‍ഴിയാണ് തട്ടിപ്പ് നടത്തുന്നത്മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഐഡി  keralacmdrf@sbi എന്നാണ്.കേരള എന്ന വാക്കിലെ അക്ഷരത്തില്‍ നേരിയ വ്യത്യാസമാണ് വ്യാജ ഐഡിയില്‍ ഉളളത്.

ഐഡികളുടെ സാമ്യത കാരണം നിരവധി ആളുകള്‍ പറ്റിക്കപെടാന്‍ സാധ്യതയുണ്ട്. സന്ദീപ് സഭാജിത്ത് യാദവ് എന്ന ആളുടെ പേരിലേക്കാണ് UPI റൂട്ട് ചെയ്തിരിക്കുന്നത്. കുറ്റകൃത്യം സര്‍ക്കാര്‍ ഗൗരവമായിട്ടാണ് കാണുന്നതെന്നും ,ദുരിതാശ്വസ നിധി കൊളളയടിക്കാനാണ് കുറ്റവാളിയുടെ ശ്രമമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

സാമൂഹ്യ മാധ്യമങ്ങളില്‍ മുന്നറിപ്പ് വന്നതോടെ ഡിജിപി ലോക്നാഥ് ബെഹറ ക്രൈംബ്രാഞ്ചിന്‍റെയും ഇന്‍റലിജന്‍ലിന്‍റെയും സംയുക്ത മേധാവിയായ ടി.കെ വിനോദ്കുമാറിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നില്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടുതല്‍ ആളുകള്‍ കമ്പളിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കും.പോലീസ് അന്വേഷണം ആരംഭിച്ചിതിന് പിന്നാലെ സന്ദീപ് സഭാജിത്ത് യാദവിന്‍റെ വ്യാജ ഐഡി നിലവില്‍ പ്രവര്‍ത്തനരഹിതമെന്നാണ് കാണുന്നത്