മഴ ചെറുതായി കുറഞ്ഞതോടെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ പലരും വീടുകളിലേക്ക് മടങ്ങിപ്പോവുകയാണ്. എന്നാല്‍ വീട്ടിലേക്ക് മടങ്ങിയെത്തുന്നവരില്‍ പലര്‍ക്കും തന്റെ വീട്ടില്‍ കാണുന്ന കാഴ്ചകള്‍ വിശ്വസിക്കാനാകാത്തതാണ്.

വീടുമുഴുവന്‍ ചെളി കയറി നിറഞ്ഞ നിലയിലാണ്. അതിലും ദയനായമാണ് മലപ്പുറം തിരൂരില്‍ ഒരാഴ്ച മുന്‍പ് മാത്രം കയറിത്താമസിക്കാന്‍ തുടങ്ങിയ വീട്ടിലെ ദൃശ്യം. വെള്ളം ഇറങ്ങിയ വീടിന് നടുവിലൂടെയാണിപ്പോള്‍ പ്രളയജലം കുത്തിയൊഴുകുന്നത്.

പോര്‍ച്ചില്‍ കിടന്ന പുതിയ കാറും നശിച്ചു. ഇനി എന്ത് എന്ന ആശങ്കയിലാണ് ഇപ്പോള്‍ വീട്ടുകാര്‍. വൈറലാകുന്ന വീഡിയോ കാണാം