കേന്ദ്രമന്ത്രി വി.മുരളീധരന് കുറിക്കുകൊള്ളുന്ന മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്പത്തിക സഹായം ആവശ്യമില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായോട് പറഞ്ഞിട്ടില്ലെന്നും ഹിന്ദി അറിയാത്തതിനാല്‍ താന്‍ അദ്ദേഹത്തോട് ഒന്നും സംസാരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രൈവറ്റ് സെക്രട്ടറിമാര്‍ തമ്മിലാണ് സംസാരിച്ചതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മഴക്കെടുതി നേരിടാന്‍ കേരളം ആവശ്യപ്പെട്ടതെല്ലാം നല്‍കിയിട്ടുണ്ടെന്നും സി.പി.എമ്മിന്റെ ഡല്‍ഹിയിലെ നേതാക്കള്‍ സംസ്ഥാനത്തെ സാഹചര്യം അറിഞ്ഞല്ല പ്രതികരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.