മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനൊരുങ്ങി സര്‍ക്കാര്‍

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് മരണപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ കുടുംബത്തെ സഹായിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

ബഷീറിന്റെ ഭാര്യ ജസീലയ്ക്ക് തിരൂരിലെ മലയാളം സര്‍വകലാശാലയില്‍ അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു.

ബഷീറിന്റെ കുടുംബത്തിന് 6 ലക്ഷം രൂപ നല്‍കും. ഉമ്മയ്ക്ക് 2 ലക്ഷം കുട്ടികള്‍ക്ക് 2 ലക്ഷം വീതം. ശ്രീറാമിനെതിരായ കേസിലും പൂര്‍ണ പിന്തുണ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here