രാജ്യത്തെ വാഹനവിപണി കടുത്ത പ്രതിസന്ധിയിലായതോടെ വില കുറഞ്ഞ ബുള്ളറ്റ് വിപണിയിലെത്തിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. ബുള്ളറ്റ് എക്സ് 350 ആണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.

കിക്ക് സ്റ്റാര്‍ട്ട് വേരിയന്റിന് 1.12 ലക്ഷം രൂപയും ഇലക്ട്രിക് സ്റ്റാര്‍ടിന് 1.26 ലക്ഷം രൂപയുമാണ് വില. ബുള്ളറ്റ് സ്റ്റാന്‍ഡേഡ് സീരീസിനേക്കാള്‍ 14,000 രൂപയോളം കുറവാണിത്.

സ്റ്റാന്‍ഡേഡ് ബുള്ളറ്റ് കിക്ക് സ്റ്റാര്‍ട്ട് വേരിയന്റിന് 1.21 ലക്ഷം രൂപയും ഇലക്ട്രിക് സ്റ്റാര്‍ട്ട് വേരിയന്റിന് 1.35 ലക്ഷം രൂപയുമാണ് വില. പുതിയ മോഡലിനെ ആകര്‍ഷകമാക്കുന്നത് കുറഞ്ഞ വില തന്നെയാണ്.

സില്‍വര്‍, സഫയര്‍ ബ്ലൂ, ഒനിക്സ് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളില്‍ പുതിയ ബുള്ളറ്റ് 350 ലഭ്യമാകും. ജെറ്റ് ബ്ലാക്ക്, റീഗല്‍ റെഡ്, റോയല്‍ ബ്ലൂ എന്നീ നിറങ്ങളിലാണ് ബുള്ളറ്റ് 350 ഇലക്ട്രിക് സ്റ്റാര്‍ട് മോഡല്‍.

പഴയ സ്റ്റാന്റേര്‍ഡ് ബുള്ളറ്റ് ഇഎസ് മോഡല്‍ മെറൂണ്‍, സില്‍വര്‍ നിറങ്ങളില്‍ തന്നെ തുടര്‍ന്നും ലഭ്യമാകും.