കെ എം ബഷീറിന്റെ കുടുംബത്തെ സഹായിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് സിറാജ് മാനേജ്‌മെന്റ്

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് മരണപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ കുടുംബത്തെ സഹായിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് സിറാജ് മാനേജ്‌മെന്റ്.

ഗൂഢാലോചന പുറത്ത് കൊണ്ടുവരാന്‍ വസ്തുനിഷ്ഠമായ പോലീസ് അന്വേഷണം വേണമെന്നും സിറാജ് മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുള്ള കോഴിക്കോട് പറഞ്ഞു.

ബഷീറിന്റെ ഭാര്യയ്ക്ക് മലയാളം സര്‍വകലാശാലയില്‍ ജോലിയും കുടുംബത്തിന് 6 ലക്ഷം രൂപയും നല്‍കാന്‍ ഇന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അലി അബ്ദുള്ള.

ബഷീറിന്റെ ഭാര്യ ജസീലയ്ക്ക് തിരൂരിലെ മലയാളം സര്‍വകലാശാലയില്‍ അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.

ബഷീറിന്റെ കുടുംബത്തിന് 6 ലക്ഷം രൂപ നല്‍കും. ഉമ്മയ്ക്ക് 2 ലക്ഷം കുട്ടികള്‍ക്ക് 2 ലക്ഷം വീതം. ശ്രീറാമിനെതിരായ കേസിലും പൂര്‍ണ പിന്തുണ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News