പ്രകൃതിദുരന്തങ്ങള്‍ എപ്പോഴും ഉണ്ടാവാം അതാരും സൃഷ്ടിക്കുന്നതല്ലെന്നും എം ടി വാസുദേവന്‍ നായര്‍. അതിനെ മറികടക്കുക എന്നത് മനുഷ്യജാതിയുടെ നിലനില്‍പ്പ് കൂടിയാണെന്ന് എംടി പറഞ്ഞു.

എല്ലാ വിദ്വേഷങ്ങളും മാറ്റി വച്ച് അതിനായി സ്‌നേഹത്തിന്റെ കൂട്ടായ്മ ഉണ്ടാക്കണമെന്നും എം ടി വാസുദേവന്‍ നായര്‍ കോഴിക്കോട് പറഞ്ഞു. ദയാപുരംനിര്‍മ്മിച്ച 15 വീടുകളുടെ താക്കോല്‍ദാനം നിര്‍വ്വഹിക്കയായിരുന്നു അദ്ദേഹം.