ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി ഹാജിമാര്‍ മിന താഴ്വാരയോട് വിടവാങ്ങി. ജംറയില്‍ കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കി തീര്‍ത്ഥാടകര്‍ മിനാ താഴ്വരയോട് യാത്ര ചൊല്ലി വിടവാങ്ങല്‍ ത്വവാഫിനായി ഹറമിലെത്തിയതോടെ മസ്ജിദുല്‍ ഹറമും പരിസരവും തീര്‍ത്ഥാടകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

ഈ വര്‍ഷം 170ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള 2,489,406 തീര്‍ത്ഥാടകരാണ് ഹജ്ജിനെത്തിയത്. ഇവരില്‍ 1,855,027 പേര് വിദേശികളും 634,379 പേര്‍ ആഭ്യന്തര തീര്‍ത്ഥാടകരുമാരാണ്. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഇത്രയധികം തീര്‍ത്ഥാടകര്‍ ഹജ്ജിനെത്തുന്നത്. ആഭ്യന്തര ഇന്ത്യന്‍ തീര്‍ത്ഥാടകരില്‍ ഈ വര്‍ഷം 9.9% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഇന്ത്യയില്‍ നിന്നെത്തിയ മുഴുവന്‍ തീര്‍ത്ഥാടകരും അസീസിയ്യയിലെയും ഹറമിലെയും താമസസ്ഥലത്തെത്തിയിട്ടുണ്ട്. മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ഹാജിമാര്‍ വരും ദിവസങ്ങളില്‍ ജിദ്ദ വിമാനത്താവളം വഴി ഇന്ത്യയിലേക്കുള്ള മടക്ക യാത്ര ആരംഭിക്കും.