ജമ്മു കശ്മീരിലും ലഡാക്കിലും വരുത്തിയ മാറ്റം ആ പ്രദേശത്തെ ജനങ്ങള്‍ക്ക് ഗുണകരമാകുമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. രാജ്യത്തെ മറ്റ് പൗരന്‍മാര്‍ക്ക് കിട്ടുന്ന തുല്യാവകാശമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.

രാജ്യത്തിന്റെ 73-ാം സ്വാതന്ത്യ ദിനാഘോഷത്തിന് മുന്നോടിയായി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ വ്യവസ്ഥയായ ആര്‍ട്ടിക്കിള്‍ 370 മോദി സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു്.

ജമ്മു കശ്മീരിലെ പൗരന്‍മാര്‍ക്ക് പ്രത്യേക അവകാശം അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 35എയും റദ്ദാക്കി. സര്‍ക്കാരിന്റെ നടപടി കശ്മീരിലും രാജ്യത്ത് ഉടനീളവും വന്‍ പ്രതിഷേധത്തിനാണ് വഴിവെച്ചത്.