വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ രാജ്യം ഇന്ന്‌ വീരചക്രം നൽകി ആദരിക്കും; 14 പേർക്ക്‌ ശൗര്യചക്ര ബഹുമതി

പാകിസ്ഥാന്റെ യുദ്ധവിമാനം വെടിവച്ചിട്ട വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ ഇന്ന്‌ രാജ്യം വീരചക്രം നൽകി ആദരിക്കും. സൈനികർക്ക്‌ നൽകുന്ന മൂന്നാമത്തെ ഉയർന്ന യുദ്ധകാല ബഹുമതിയാണ്‌ വീരചക്ര.

ബാലാകോട്ട്‌ സൈനിക നടപടിക്കുശേഷം ഇന്ത്യൻ അതിർത്തിലംഘിച്ചുപറന്ന പാകിസ്ഥാന്റെ എഫ്‌–16 യുദ്ധവിമാനം വെടിവച്ചു വീഴ്‌ത്തിയതിനാണ്‌ ബഹുമതി. ബാലാകോട്ട്‌ ആക്രമണത്തിന്‌ നേതൃത്വം നൽകിയ സ്ക്വാഡ്രൻ ലീഡർ മിന്റി അഗർവാളിന്‌ യുദ്ധ സേവാമെഡൽ നൽകി ആദരിക്കും. ഫെബ്രുവരി 27നാണ്‌ അഭിനന്ദൻ പാകിസ്ഥാന്റെ എഫ്‌–16 വിമാനം വെടിവച്ചിട്ടത്‌. ആക്രമണത്തിനിടെ പാക്‌ സേനയുടെ പിടിയിലാ അഭിനന്ദൻ പാക്‌ സേനയുടെ ചോദ്യം ചെയ്യലിനെ ധീരമായി ചെറുത്തുനിന്നു. തമിഴ്‌നാട്‌ സ്വദേശിയായ അഭിനന്ദനെ മാർച്ച്‌ ഒന്നിനാണ്‌ വാഗാ അതിർത്തിവഴി ഇന്ത്യക്ക്‌ കൈമാറിയത്‌.

പ്രകാശ്‌ ജാദവ്‌(കരസേന), ഹർഷ്‌പാൽ സിങ്(സിആർപിഎഫ്‌) എന്നിവർക്ക്‌ കീർത്തിചക്ര നൽകും. 14 പേർ ശൗര്യചക്ര ബഹുമതിക്ക്‌ അർഹരായി. എഴുപേർക്ക്‌ മരണാനന്തര ബഹുമതിയാണ്‌ ശൗര്യചക്ര.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here