ഇന്ത്യയെ കാക്കുക; സ്വാതന്ത്ര്യവും പരമാധികാരവും ദേശീയസ്വത്വവും തകർക്കുന്ന നവലിബറൽ മൂലധന അധിനിവേശത്തിനും വർഗീയതക്കുമെതിരെ പോരാടുക; സ്വാതന്ത്ര്യദിനത്തിൽ കെ ടി കുഞ്ഞിക്കണ്ണൻ

ഇന്ത്യയെ കാക്കുക, സ്വാതന്ത്ര്യവും പരമാധികാരവും ദേശീയസ്വത്വവും തകർക്കുന്ന നവലിബറൽ മൂലധന അധിനിവേശത്തിനും വർഗീയതക്കുമെതിരെ പോരാടണമെന്ന് സ്വാതന്ത്ര്യദിനത്തിൽ കെ ടി കുഞ്ഞിക്കണ്ണൻ.

കെ. ടി.യുടെ സ്വാതന്ത്ര്യദിനസന്ദേശം പൂർണ്ണമായി വായിക്കാം:

സുദീർഘവും ത്യാഗപൂർണ്ണവുമായകൊളോണിയൽ വിരുദ്ധ വിരുദ്ധ സമരസ്മരണകളാണു് ഓരോ ആഗസ്റ്റ് 15 ഉം ഉണർത്തുന്നത് … സാമ്രാജ്യത്വ അടിമത്വത്തിന്റെചങ്ങലക്കണ്ണികൾ പൊട്ടിച്ചൊരു ജനത ദേശ രാഷ്ട്രമായി പരിണമിച്ചതിന്റെ ചരിത്ര സ്മരണകൾ…

ബംഗാളിൽസിറാജ് ദൗളയും മൈസൂരിൽ ടിപ്പുവും വയനാട്ടിൽ പഴശ്ശിയും പൊതുതി വീണ മഹാരക്തസാക്ഷിത്വങ്ങളുടെ സ്മരണകൾ…മംഗൾപാണ്ഡെയിൽ തുടങ്ങി ഭഗത് സിംഗും സൂര്യ സെന്നും പ്രീതി ലതയും രക്തസാക്ഷിത്വത്തിന്റെ മഹാ ഇതിഹാസങ്ങൾ സൃഷ്ടിച്ച സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ ചരിത്ര സ്മരണകൾ… ചമ്പാരനിലെനീലം കർഷകരുടെയും ബോംബെയിലെയും കൽക്കത്തയിലെയും തുണിമിൽ തൊഴിലാളികളുടെയും ചണമിൽ തൊഴിലാളികളുടെയും പണിമുടക്കുകൾ… ചെറുത്ത് നില്പുകൾ…

സാമ്രാജ്യത്വത്തെയും അവരുടെ സാമന്തരായ നാടുവാഴി ഫ്യൂഡൽ ശക്തികളെയും വെല്ലുവിളിച്ചതൊഴിലാളി കർഷക വിദ്യാർത്ഥി യുവജന പോരാട്ടങ്ങൾ … ഇന്ത്യരൂപംകൊണ്ട രണോത്സുകവും ത്യാഗനിർഭരവുമായചരിത്ര ചരിത്ര പ്രക്രിയകൾ …

ജനതയുടെ ഐക്യത്തെയും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളെയും അസ്ഥിരീകരിക്കാനായി ബ്രിട്ടീഷുകാരുടെ കയ്യിൽ കളിച്ചവരാണ് മത രാഷ്ട്രവാദികൾ … ഹിന്ദു മുസ്ലിം മൈത്രിയില്ലാതെ സ്വരാജ് സാദ്ധ്യമാവില്ലെന്ന് വാദിച്ച മഹാത്മാവിനെ ആക്ഷേപിക്കുകയും വർഗീയ വിഷം ചീറ്റുകയും ചെയ്ത ഹിന്ദു രാഷ്ട്രവാദികളുടെയും മുസ്ലിം രാഷ്ടവാദികളുടെയുംദേശവഞ്ചന …

വിഭാഗിയതയുംവർഗിയതയും ഇന്ത്യയിലെന്നും സാമ്രാജ്യത്വ സേവയുടെ രാഷ്ട്രിയ പ്രത്യയശാസ്ത്രമായിരുന്നു … വർഗീയ വാദികളെന്നും ഇന്ത്യയുടെ ജനാധിപത്യ പരമായ ഉദ്ഗ്രഥനത്തിനെതിരായിരുന്നു.അവർ സ്വാതന്ത്ര്യത്തിനും മുമ്പും ശേഷവും ജനാധിപത്യദേശീയതക്കെതിരെ മത ദേശീയത ഉയർത്തിയവരാണ്.

ഇന്ത്യയുടെ ബഹുത്വത്തെയും ചരിത്രപരമായ സാംസ്കാരിക വൈവിധ്യങ്ങളെയും സാംസ്കാരിക ദേശീയത എന്നവർ നിർവചിക്കുന്ന ഹിന്ദുത്വത്തിൽ വിലയിപ്പിക്കണമെന്ന് വാദിച്ചവരാണ്.ഇന്ത്യയുടെ മതനിരപേക്ഷ സംസ്കാരത്തെയും ജനാധിപത്യ ഫെഡറൽ മൂല്യങ്ങളെയും എന്നും എതിർത്തു പോന്നവരാണ്…

ഇന്ത്യയെ കാക്കുക … സ്വാതന്ത്ര്യവും പരമാധികാരവും നമ്മുടെ ദേശീയ സ്വത്വവും തകർക്കുന്ന നവലിബറൽ മൂലധന അധിനിവേശത്തിനും വർഗീയതക്കുമെതിരെ പോരാടുക…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here