കനല്‍വഴിയും കനിവോടെ; രക്താര്‍ബുദ ബാധിതനായ മകന്റെ ചികിത്സയ്ക്കായി കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ദമ്പതികള്‍

രക്താർബുദ ബാധിതനായ മകന്റെ ചികിത്സയ്ക്കായി കരുതിയ തുക ദമ്പതികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

ശാസ്താംകോട്ട സ്വദേശികളായ അനസ് റെജീല ദമ്പതികളാണ് മഹാദാനത്തിന് വഴികാട്ടികളായത്.

ഇത് ആസിഫ് അലി, ഒരേ സമയം ഭിന്നശേഷിയും രക്താർബുദവുമാണ് ഇവൻ ഈ പ്രായത്തിൽ സഹിക്കുന്നത്. ഈശ്വരൻ നൽകിയ വരധാനമായ മകനെ അനസും റെജീലയും ജീവനെ പോലെ സംരക്ഷിക്കുന്നു.

മകനും തങളും നേരിടുന്ന ബുദ്ധിമുട്ടിനേകാൾ കൂടുതൽ, സങ്കട കടലിലായത് പ്രളയബാധിതരാണെന്ന തിരിച്ചറിവാണ് മനുഷ്യസ്നേഹികളായ ദമ്പതികളെ മകന്റെ ചികിത്സയ്ക്കായി സ്വരുകൂട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ പ്രേരിപ്പിച്ചത്.

സംഭവമറിഞ്ഞ് ആരോഗ്യമന്ത്രി ഷൈലജ അനസിനെ വിളിച്ച് അഭിനന്ദിക്കുകയും ആർ.സി.സിലെ ആസിഫലിയുടെ ചിക്ത്സാചിലവ് സർക്കാർ ഏറ്റെടുത്തതായി അറിയിക്കുകയും ചെയ്തു.

തമിഴ്നാട്ടിൽ സ്വകാര്യകമ്പനിയിൽ ഡ്രൈവറായി സേവനം അനുഷ്ഠിക്കുന്ന അനസ് കഴിഞ്ഞ 9 തിന് ആദ്യം ഒരു തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിന്നു. ബാക്കി കയ്യിലുണ്ടായിരുന്ന തുക ഇന്നലെ ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡന്റിന് റെജീല കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here