പ്രളയദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ ഉറക്കമില്ലാതെ അനന്തപുരിയിലെ വികെമാര്‍

വടക്കന്‍കേരളത്തെ പ്രളയം കവര്‍ന്നെടുത്തപ്പോള്‍ ജീവനും ജീവിതവും നഷ്ടപെട്ട് നെട്ടോട്ടമോടുകയാണ് പ്രദേശത്തെ ജനങ്ങള്‍.

അവരുടെ മനസറിഞ്ഞ് അവരുടെ നൊമ്പരങ്ങള്‍ തങ്ങളുടേതുകൂടിയാണെന്ന് കണ്ട് തെക്കന്‍കേരളത്തില്‍നിന്ന് ദുരിതാശ്വാസക്യാമ്പിലേക്ക്് അവശ്യസാധനങ്ങളുമായി പാഞ്ഞെത്തുക്കയാണ് ലോറികള്‍.

ഓരോ ലോറികളും പ്രളയ പ്രദേശത്തേക്ക് പുറപ്പെടുമ്പോള്‍ അതില്‍ നിറച്ചിരിക്കുന്ന അവശ്യവസ്തുക്കളില്‍ തിരുവനന്തപുരത്തെ രണ്ട് വികെമാരുടെ സ്‌നേഹവും പ്രയത്‌നവുമുണ്ട്.

തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി കെ മധുവും മേയര്‍ വികെ പ്രശാന്തുമാണ് ആ രണ്ട് വികെമാര്‍. ഊണും ഉറക്കവും ഇല്ലാതെ ഓരോ ലോഡും നിറക്കാനുള്ള തിരക്കിലാണ് രണ്ട്‌പേരും ഇവരെ സഹായിക്കാന്‍ നൂറ്കണക്കിന് വോളന്റിയര്‍മാരും രംഗത്തുണ്ട്. രാത്രിയും പകലും ഒരുപോലെ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ വോളന്റ്ിയര്‍മാര്‍ക്കൊപ്പം സചീവമാണ് രണ്ട് വികെമാരും.

ജില്ലാ പഞ്ചായത്തിലും നഗരസഭയിലും തുറന്ന് പ്രവര്‍ത്തിക്കുന്ന സെന്ററില്‍ നിരവധിപേരാണ് സഹായവുമായെത്തുന്നത്. കഴിഞ്ഞ തവണ പ്രളയപ്രദേശങ്ങളില്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്തും പ്രസിഡന്റ് വികെ മധുവും നടത്തിയ പ്രവര്‍ത്തനങ്ങള്‍ കൂടി കണക്കിലെടുത്താണ് മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌ക്കാരം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് ലഭിച്ചത്. മികച്ച ജനപ്രതിനിധിക്കുള്ള പുരസ്‌ക്കാരം വികെ മധുവിനുമായിരുന്നു.

ജില്ലയില്‍ വലുതും ചെറുതുമായ നൂറോളം കളക്ഷന്‍ സെന്ററുകളാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ദുരിതാശ്വാസക്യാമ്പുകളില്‍ കൂടുതലായി അവശ്യവസ്തുക്കള്‍ എത്തുന്നത് തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ നിന്നും നഗരസഭയില്‍ നിന്നുമാണ്.

ഇന്നുവരെയുള്ള കണക്കനുസരിച്ച് നഗരസഭയില്‍ നിന്നും അമ്പത്തി അഞ്ച് ലോഡും ജില്ലാ പഞ്ചായത്തില്‍ നിന്നും 35 ലോഡുകളുമാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പുറപ്പെട്ടത്.

അവര്‍ക്ക് നഷ്ടപെട്ടതെല്ലാം തിരികെ നല്‍കാനായില്ലെങ്കിലും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരുടെ വിശപ്പടക്കാനെങ്കിലും കഴിയുമല്ലോ എന്ന ആശ്വാസത്തിലാണ് തിരുവന്തപുരത്തെ ജനങ്ങള്‍. ലോറികള്‍ നിറയെ അവശ്യവസ്തുക്കളാണെങ്കിലും അത് ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള സ്‌നേഹംകൂടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here