ചപ്പാത്തിക്കും ചിക്കന്‍ കറിക്കും പിറകെ ചെറുകടികളും ജയില്‍ ചാടുന്നു

ചപ്പാത്തിക്കും ചിക്കന്‍ കറിക്കും പിറകെ ചെറുകടികളും ജയില്‍ ചാടുന്നു. കാക്കനാട് ജയിലിലാണ് ചെറുകടികളും വില്‍പനക്ക് തയ്യാറായിരിക്കുന്നത്. ചപ്പാത്തി, ചിക്കന്‍ കറി, ഫ്രൈഡ് റൈസ് എന്നിവയുടെ വില്‍പന കൊണ്ട് ഏറെ ശ്രദ്ധേയമായ ജയില്‍ ഒരുപടി കൂടി കടന്ന് മുന്നോട്ട് പോവുകയാണ്.

ഉഴുന്നുവട, പരിപ്പുവട ,ബജി, പഴംപൊരി തുടങ്ങി 9 ഇനം കടികള്‍ ഇനി മുതല്‍ ജയില്‍ കൗണ്ടറില്‍ വില്‍പനക്കുണ്ടാവും. ഒപ്പം ചായയും കാപ്പിയും. ചുരുക്കിപ്പറഞ്ഞാല്‍ ഒരു ചായക്കടക്ക് സമാനമാകും ഇനി മുതല്‍ കാക്കനാട് ജയില്‍ കൗണ്ടര്‍. കേവലം 6 രൂപയാണ് ഇവയുടെയെല്ലാം വില. തടവുകാര്‍ തന്നെയാണ് പാചകക്കാര്‍.

രാവിലെ 10 മണിക്കും 8 മണിക്കുമിടയ്ക്ക് എപ്പോള്‍ വേണമെങ്കിലും ആവശ്യക്കാര്‍ക്ക് ഈ നിരക്കില്‍ ചായയും കടിയും വാങ്ങി കഴിക്കാം. ഈയടുത്ത് ജയിലില്‍ ആരംഭിച്ച ഓണ്‍ലൈന്‍ വില്പന കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് തന്നെ ഹിറ്റായിരുന്നു. റെഡിമെയ്ഡ് ഭക്ഷ്യ വിഭവങ്ങള്‍ക്കു പുറമെ മറ്റുല്‍പന്നങ്ങളുടെ വില്പനക്കും ജയിലില്‍ തുടക്കമായിട്ടുണ്ട്.

മുളക് പൊടി, മല്ലിപ്പൊടി, ചന്ദനത്തിരി , മെഴുകുതിരി എന്നിവയും ഇനി മുതല്‍ ജയില്‍ കൗണ്ടറില്‍ നിന്ന് ലഭിക്കും. ജയിലില്‍ വെച്ച് തന്നെ നിര്‍മ്മിക്കുന്ന 500 ഗ്രാമിന്റെ മുളക് പൊടി പാക്കറ്റിന് 100 രൂപയും 500 ഗ്രാം മല്ലിപ്പൊടി പാക്കറ്റിന് 75 രൂപയുമാണ് വില. 20 രൂപയുടെ ചന്ദനത്തിരി പാക്കറ്റ് 12 രൂപയ്ക്ക് ഇവിടെ നിന്ന് വാങ്ങാം. 6 എണ്ണമുള്ള മെഴുകുതിരി പാക്കറ്റിന് 30 രൂപയാണ് വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News