നൗഷാദിനെ പോലെ ഭരതനും; നന്മയുടെ സന്ദേശത്തിന് പലയിടത്തും പല പേരുകള്‍

കൊച്ചിയിലെ ബ്രോഡ് വേ എന്നതു ചെന്നൈയിലെ കോടമ്പാക്കമാകും. പേരിനും മാറ്റം വരും. നൗഷാദെന്നതു കെ.പി.എം.ഭരതനാകും. എന്നാല്‍, സ്വന്തം പ്രവൃത്തിയിലൂടെ സമൂഹത്തിലേക്കു അവര്‍ പ്രസരിപ്പിക്കുന്ന നന്മയുടെ സന്ദേശത്തിന് എല്ലായിടത്തും ഒറ്റ പേരാണ്- മനുഷ്യത്വം, സഹജീവി സ്‌നേഹം. കേരളത്തിലേക്കു ദുരിതാശ്വാസ വസ്തുക്കള്‍ സംഭരിക്കുന്നതിനായി കോടമ്പാക്കത്തെ ഓഫിസില്‍ എയ്മ നടത്തുന്ന കലക്ഷന്‍ സെന്ററില്‍ കെ.പി.എം.ഭരതന്‍ എന്ന പഴയ പട്ടാളക്കാരനെത്തിയതു ഒരു ബൈക്കും ഓട്ടോയുമായാണ്. കമ്പിളി മുതല്‍ കുട്ടികള്‍ക്കുള്ള ഉടുപ്പു വരെയുള്ള വസ്തുക്കള്‍. എല്ലാം സ്വന്തം പണം നല്‍കി വാങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here