അതിജീവനത്തിന്റെ പാതയിൽ വിലങ്ങാട്

കനത്ത മഴയും ഉരുൾപൊട്ടലും നാശം വിതയ്ക്കുകയും നാല് പേർ മരണപ്പെടുകയും ചെയത വിലങ്ങാട് പ്രദേശം ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്.

നിലവിൽ 3 ക്യാമ്പുകളാണ് വിലങ്ങാടുള്ളത്. വിലങ്ങാട് പാരിഷ് ഹാളിൽ 240 പേരും പാലൂർ ജി എൽ പി സ്കൂളിൽ 40 പേരും ,സേവാ മന്ദിറിൽ 29 പേരു മാണുള്ളത്.

ക്യാമ്പിലുള്ളവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്ല നിലയിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണനും ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും ക്യാമ്പുകൾ സന്ദർശിക്കുകയും സർക്കാറിന്റെ എല്ലാ വിധ പിന്തുണയും അറിയിക്കുകയും ചെയ്തു.

ഏത് പ്രതിസന്ധി ഘട്ടങ്ങളെയും തരണം ചെയ്യാമെന്ന ആത്മവിശ്വാസം ക്യാമ്പിലുള്ളവർക്ക് നല്കിയാണ് മന്ത്രിമാർ മടങ്ങിയത്. കെ. മുരളീധരൻ എം പി , ഇ.കെ വിജയൻ എം.എൽ.എ, മുൻ മന്ത്രി ബിനോയ് വിശ്വം, തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ ക്യാമ്പുകൾ സന്ദർശിച്ചു.

ബി എസ് എഫ് , ദുരന്തനിവാരണ സേന , മെഡിക്കൽ ടീം , അംഗൻവാടി പ്രവർത്തകർ ,നാട്ടുകാർ എല്ലാവരുടെയും പ്രവർത്തനത്തിലൂടെ വിലങ്ങാട് കരകയറാൻ ശ്രമിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ തകർന്ന വിലങ്ങാട് -ആലി മൂല റോഡ് താൽക്കാലികമായി ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്.
അടുപ്പിൽ കോളനി റോഡ് തടസം നീക്കി, വിലങ്ങാട്-പാലൂർ റോഡിന്റെ ഒരു വശം തകർന്നത് നന്നാക്കി, വിലങ്ങാട് അങ്ങടിയിലെ ഡ്രയിനേജ് തടസം ഒഴിവാക്കി.

വൈദ്യുത തൂണുകൾ തകർന്നത് നന്നാക്കാനുള്ള പണി പുരോഗമിക്കുകയാണ് . വീടുകളിലേക്കുള്ള തകർന്ന വഴികൾ നന്നാക്കാനുള്ള ശ്രമവും നടക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News