നിവിൻ പോളി നായകനായ ചിത്രം മൂത്തോന്റെ ആദ്യ പ്രദർശനം വിഖ്യാതമായ ടൊറൊന്റോ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ നടക്കും.
സെപ്റ്റംബർ 11നാണ് പ്രദർശനം. ഈ വർഷത്തെ MAMI ചലച്ചിത്ര മേളയിലെ ഓപ്പണിങ് ചിത്രമാണ്. പ്രദർശനം ഒക്ടോബർ 17ന്. ശേഷം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിക്കും.
ഗീതു മോഹൻദാസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം അനുരാഗ് കശ്യപ്, വിനോദ് കുമാർ, അലൻ മാക്അലക്സ്, അജയ് ജി.റായ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
കാമാത്തിപുര, ലക്ഷദ്വീപ് തുടങ്ങിയിടങ്ങളിലെ യഥാർത്ഥ ലൊക്കേഷനുകളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. നിർമ്മാതാവിന്റെ റോളിന് പുറമെ ഹിന്ദി ഡയലോഗുകൾ രചിച്ചതും അനുരാഗ് കശ്യപ് ആണ്.
സൺഡാൻസ് സ്ക്രീൻറൈറ്റേർസ് ലാബിന്റെ ഭാഗമായ ചിത്രം ഗ്ലോബൽ ഫിലിംമേക്കിങ് അവാർഡ് കരസ്ഥമാക്കിയിരുന്നു.
ലയേഴ്‌സ് ഡയസിനു ശേഷം ഗീതു സംവിധായികയാവുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. ഓസ്കാർ അവാർഡുകളിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രി നേടിയ ചിത്രമായിരുന്നു.
നിവിൻ പോളിയെ കൂടാതെ സഞ്ജന ദീപു, ശശാങ്ക് അറോറ, ശോഭിത ധുലിപാല, റോഷൻ മാത്യു, ദിലീഷ് പോത്തൻ, ഹരീഷ് ഖന്ന, സുജിത് ശങ്കർ, മെലീസ രാജു തോമസ് തുടങ്ങിയവർ വേഷമിടും.
JAR പിക്ചേഴ്സ്, മിനി സ്റ്റുഡിയോ നിർമ്മാണ കമ്പനികളുടെ ചിത്രമാണ്. ഛായാഗ്രഹണം രാജീവ് രവി. അജിത്കുമാർ ബി., കിരൺ ദാസ് എന്നിവർ ചേർന്നാണ് എഡിറ്റിംഗ്. പ്രൊഡക്ഷൻ ഡിസൈൻ: ആബിദ് ടി.പി. സൗണ്ട് ഡിസൈൻ: കുനാൽ ശർമ്മ. സംഗീതം: സാഗർ ദേശായ്.
Get real time update about this post categories directly on your device, subscribe now.