കോഴിക്കോട് ജില്ലയിൽ നാളെമുതൽ സ്കൂളുകൾ സാധാരണഗതിയിൽ പ്രവർത്തിക്കും. എന്നാൽ
ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധിയായിരിക്കും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രളയത്തിൽ ചില സ്കൂളുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു.

അത്പരിശോധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർമാർ റിപ്പോർട്ട് നൽകിയിരുന്നു.

ഇവയിൽ മിക്കവയുടെയും അറ്റകുറ്റപ്പണികൾ ഇതിനകം പൂർത്തിയാക്കി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങിച്ചിട്ടുണ്ട്. ചില സ്ക്കൂളുകൾ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പുന:ക്രമീകരിച്ച് ക്ലാസുകൾ നടത്തുവാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

എന്നാൽ അപകടാവസ്ഥയിലുള്ള ഫിറ്റ്നസ് ലഭിക്കാത്ത താഴെ കൊടുത്തിരിക്കുന്ന സ്കൂളുകൾക്ക് നാളെ (16.08.2019)ന് അവധിയായിരിക്കും.

കോഴിക്കോട് താലൂക്ക്

1. വരദൂര്‍ സ്ക്കൂള്‍,കണ്ണാടിക്കല്‍
2. പൂളക്കടവ് എല്‍. പി സ്ക്കൂള്‍ 3. ചെലവൂര്‍ എല്‍. പി സ്ക്കൂള്‍,
4. വെസ്റ്റ്ഹില്‍ ചുങ്കം എല്‍. പി സ്ക്കൂള്‍
5. ജി. എല്‍. പി. എസ് വെള്ളയില്‍
6. ബി. ഇ. എം എല്‍. പി സ്ക്കൂള്‍, പുതിയങ്ങാടി,
7. ബി. ഇ. എം. യു. പി സ്ക്കൂള്‍, പുതിയങ്ങാടി
8. എം. എ. എം യു. പി സ്ക്കൂള്‍ കുരുവട്ടൂർ
9. ജി.എച്ച് .എസ്.എസ്
പറമ്പില്‍ ബസാര്‍
10. എ. യു. പി. എസ് പന്തീരങ്കാവ് 11. സി.എം ഹൈസ്ക്കൂള്‍ മണ്ണൂര്‍
11. വെസ്റ്റ് എ. എല്‍. പി സ്ക്കൂള്‍, നന്മണ്ട
12. വിജയലക്ഷമി സ്ക്കൂള്‍, അന്നശ്ശേരി
13. ശ്രീകൃഷ്ണസഹായം എല്‍.പി സ്ക്കൂള്‍,
പാവയില്‍ റോഡ്

കൊയിലാണ്ടി താലൂക്ക്

1. കണ്ണന്‍കടവ് സ്ക്കൂള്‍
2. ജി. യു. പി.എസ് ആന്തട്ട
3. പൊയില്‍കാവ് യു. പി. എസ്
4. കെ. കെ. കിടാവ് മെമ്മോറിയല്‍ യു. പി. എസ്
5. കോയക്കാട് അങ്കണവാടി
6. കിഴക്കെചാല്‍ അങ്കണവാടി
7. ചെത്തില്‍ അങ്കണവാടി
8. കുന്നാട്ട് അങ്കണവാടി
9. എ. യു. പി.എസ് കാവുംന്തറ
10. വയലട എ. എല്‍.പി.എസ്
11. പുഷ്പ എ.യു.പിസ്ക്കൂള്‍, നരിനട

താമരശ്ശേരി താലൂക്ക്

1.തലയാട് എ.യു.പി.എസ്
2. പനങ്ങാട് സൗത്ത് എ. യു. പി. എസ്
3. മുണ്ടക്കര എ. യു. പി. എസ്
4. ജി.എം.എല്‍പി.എസ് വെളിമണ്ണ
5. ഹോളിഫാമിലി ഹയര്‍ സെക്കന്‍ററി സ്ക്കൂള്‍

വടകര താലൂക്ക്

1. നിടുമണ്ണ എല്‍.പി സ്ക്കള്‍,
2. വൈക്കിലശ്ശേരി സ്ക്കൂള്‍
3. നോര്‍ത്ത് എല്‍.പി സ്ക്കൂള്‍ തിരുവള്ളൂർ
4. തുരുത്തി എല്‍.പി സ്ക്കൂള്‍
5. നാരായണിക്കുന്ന് അങ്കണവാടി