ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സിന്റെ തൃശൂർ പൂരം വീഡിയോഗ്രഫി അവാർഡ് കൈരളി ന്യൂസ് ക്യാമറാമാന്‍ പി പി സലീമിന്

ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സ് ഏർപ്പെടുത്തിയ കഴിഞ്ഞ വർഷത്തെ തൃശൂർ പൂരം വീഡിയോഗ്രഫി അവാർഡ് കൈരളി ന്യൂസ് ക്യാമറാമാനും വൈൽഡ് ലൈഫ് വീഡിയോഗ്രാഫറുമായ പി പി സലീമിന്. പ്രശസ്‌തി പത്രവും പതിനായിരത്തി ഒന്ന് രൂപയും അടങ്ങുന്നതാണ് അവാർഡ്.

ത്രിശുർ പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സ് ജനറൽ സെക്രട്ടറി വി.കെ വെങ്കിടാചലം പി.പി സലീമിന് അവാർഡ് സമ്മാനിച്ചു.ആനകളെ പരിശോദിക്കാനായി പൂരമൈതാനിയിൽ മൈക്രോ ചിപ്പ് റീഡർ വെച്ച് ഉദ്യോഗസ്ഥൻമാർ നടത്തുന്ന നിയമ വിരുദ്ധമായ നീക്കങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയതാണ് പി പി സലീമിന്റെ സമ്മാനാർഹമായ വീഡിയോ.

ഈ ദൃശ്യങ്ങൾ സുപ്രീം കോടതിയിൽ ശ്രദ്ധിക്കപെട്ടപ്പോളാണ് എല്ലാ സംസ്ഥാനങ്ങളിലും നാട്ടാനകളുടെ കണക്കെടുപ്പ് കുറ്റമറ്റതാക്കി റിപ്പോർട്ട് സമർപ്പിക്കുവാൻ സുപ്രീം കോടതി കഴിഞ്ഞ നവംബറിൽ ഉത്തരവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News