
ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളും. സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ സമാഹരിച്ച ആറ് ലോഡ് സാമഗ്രികള്‍ മലപ്പുറം, വയനാട് ജില്ലകളിലേക്ക് പുറപ്പെട്ടു. ഡിജിപി ലോക്നാഥ്
ബെഹറ ക്യാമ്പ് സന്ദര്‍ശിച്ചു.
മലപ്പുറം, വയനാട് ജില്ലകലേക്കുളള ആറ് ലോഡ് സാമഗ്രികളാണ് സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ സമാഹരിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നാണ് കുട്ടികള്‍ പ്രളയ ദുരിതാശ്വാസ സാമഗ്രികള്‍ ശേഖരിച്ചത്.
സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ ശേഖരിച്ച സാമഗ്രികള്‍ ഡിജിപി ലോക്നാഥ് ബെഹറ, ഐജി പി.വിജയന്‍ എന്നീവര്‍ ചേര്‍ന്ന് വാഹനത്തിലേക്ക് ലോഡ് ചെയ്തു. കൊല്ലം ,ആലപ്പുഴ, എറണാകുളം ,തൃശൂര്‍ ജില്ലകളില്‍ നിന്ന് ശേഖരിച്ച
സാമഗ്രികളും ഇന്ന് തന്നെ ദുരിതബാധിത ജില്ലകളിലെത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here