മനുഷ്യനന്‍മയുടെ സമാനതകളില്ലാത്ത കാഴ്ചകളാണ് മലപ്പുറം. ദുരിത ബാധിതരെ സഹായിക്കാനായി സി പി ഐ എം പ്രവര്‍ത്തകര്‍ ബക്കറ്റ് നീട്ടിയപ്പോള്‍ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ മേല്‍ശാന്തി കാതിലെ കടുക്കന്‍ ഊരി നല്‍കി.

പ്രളയം ദുരിതം വിതച്ച മലപ്പുറത്തേക്ക് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഹായം ഒഴുകുകയാണ്. മത,രാഷ്ട്ര്ീയ വേര്‍ത്തിരിവുകള്‍ക്ക് മുകളില്‍ മനുഷ്യത്വത്തിന്റെ സമാനതകളില്ലാത്ത കാഴ്ചകളാണ് മലപ്പുറം.

സി പി ഐ എം ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി അങ്ങാടിപ്പുറം ലോക്കല്‍ കമ്മിറ്റി ബക്കറ്റുമായിറങ്ങിയപ്പോള്‍ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ മേല്‍ശാന്തി കാതിലെ കടുക്കന്‍ ഊരിനല്‍കി പ്രചോദനവും മാതൃകയുമായി.

അങ്ങാടിപ്പുറം ശ്രീനാഥ് നമ്പൂതിരിയാണ് മനുഷ്യസ്നേഹത്തിന്റെ ഉറവകള്‍ പെട്ടെന്ന് വറ്റിപ്പോവില്ലെന്ന് നമ്മെ ഓര്‍മ്മിച്ചത്. ഈ ജനതയെ വെറുപ്പിന്റെ രാഷ്ട്രീയം കൊണ്ടും സമൂഹമാധ്യമങ്ങളില്‍ ഒളിഞ്ഞിരുന്നുള്ള കള്ളക്കഥകള്‍ക്കൊണ്ടും കീഴ്പ്പെടുത്താനാവില്ലെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുകയാണ് പ്രളയാനന്തര മലപ്പുറം