മലപ്പുറം: കവളപ്പാറയിലേക്ക് ധനസഹായമഭ്യര്‍ത്ഥിക്കാനായി സംഘടിപ്പിച്ച വേദിയില്‍ പൊട്ടിക്കരഞ്ഞ് പി.വി അന്‍വര്‍ എംഎല്‍എ.

ദുരിതം പെയ്തിറങ്ങിയ എട്ടാം തിയ്യതി മുതല്‍ രാത്രിയും പകലുമില്ലാതെ ജനങ്ങളോടൊപ്പം ഓടി നടക്കുന്ന എംഎല്‍എയുടെ വാക്കുകള്‍ ദുരന്തത്തിന്റെ ആഴവും നഷ്ടവും വ്യക്തമാക്കുന്നതാണ്. കവളപ്പാറയും നിലമ്പൂരും ദുരന്തഭൂമിയായതുമുതല്‍ ഒപ്പം നില്‍ക്കുന്ന ഒരു മനുഷ്യന്റെ വാക്കുകളാണിത്.

ദുരന്തത്തിന്റെയും നാശനഷ്ടങ്ങളുടെയും യഥാര്‍ത്ഥ ദൃക്‌സാക്ഷി. അപകടം നടന്ന എട്ടാം തിയ്യതി മുതല്‍ ഊണും ഉറക്കവുമില്ലാതെ രാത്രിയും പകലുമില്ലാതെ പി.വി അന്‍വര്‍ എന്ന ജനപ്രതിനിധി ജനങ്ങള്‍ക്കൊപ്പമുണ്ട്.

ഫണ്ട് സമാഹരണത്തിനായി നിലമ്പൂരില്‍ നടന്ന സര്‍വ കക്ഷി യോഗത്തിലാണ് എംഎല്‍എ പൊട്ടിക്കരഞ്ഞത്. ദുരന്തത്തിന്റെ ഭയാനികതയും നാശനഷ്ടങ്ങളുടെ ആഴവുമുണ്ട് ഈ വാക്കുകളില്‍.