ക്ഷീരകര്‍ഷകന്‍ പെഹ്ലുഖാനെ പശുസംരക്ഷകര്‍ തല്ലിക്കൊന്ന കേസില്‍ ആറു പ്രതികളെയും വെറുതെവിട്ട കോടതി നടപടിക്കെതിരെ കുടുംബം. പെഹ്ലൂഖാനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുന്ന വീഡിയോ വൈറലായിരുന്നു. എല്ലാവരും അത് കണ്ടു. നിങ്ങള്‍ക്ക് ഇപ്പോള്‍ വേണമെങ്കിലും ഓണ്‍ലൈനില്‍ നോക്കിയാല്‍ വീഡിയോ കാണാനാകും. എന്നിട്ടും കോടതി മാത്രം ആ വീഡിയോയെ തെളിവായി സ്വീകരിക്കുന്നില്ല’- പെഹ്ലൂഖാന്റെ അഭിഭാഷകനായ അക്തര്‍ ഹുസൈന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുത്തിനായി ഏതറ്റംവരെയും പോകുമെന്ന് പെഹ്ലൂഖാന്റെ മകന്‍ ഇര്‍ഷാദ് പറഞ്ഞു. ‘വീട് വില്‍ക്കേണ്ടി വന്നാലും കേസ് നടത്തും. അവസാന ശ്വാസം വരെയും ഞങ്ങള്‍ നീതിലഭിക്കാനായി പോരാടും.’- ഇര്‍ഷാദ് പറയുന്നു