വയനാട് കുറിച്യര്‍മലയ്ക്ക് ഗുരുതര ഭീഷണി. ഉരുള്‍പൊട്ടലുണ്ടായ മേഖലയിലെ വിളളല്‍ മലമുകളിലെ വലിയ ജലാശയത്തിന് തൊട്ടടുത്തെത്തിയതായും മണ്ണിടിച്ചിലില്‍ തടാകം തകര്‍ന്നാല്‍ വിശാലമായ ജനവാസകേന്ദ്രം ഇല്ലാതാകുമെന്നും മണ്ണ് സംരക്ഷണ വകുപ്പ് അറിയിച്ചു. മലവെളളത്തിനൊപ്പം തടാകത്തിലെ വെളളവും മണ്ണും കല്ലും മരങ്ങളും ഒലിച്ചിറങ്ങിയാല്‍ ദുരന്തം വിചാരിക്കുന്നതിനും മുകളിലായിരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.