സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ പഠനറിപ്പോര്‍ട്ട്. മലയോരമേഖലകളില്‍ മാത്രമല്ല ഇടനാട്ടിലും തീരപ്രദേശങ്ങളിലും ഒരുപോലെ ദുരന്തസാധ്യതയുണ്ടെന്ന് സര്‍വകലാശാല ദുരന്തഗവേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു. ഭൂവിനിയോഗത്തില്‍ കാതലായ മാറ്റം വരുത്തേണ്ടേതുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.