
മലപ്പുറത്ത് ദുരന്ത നിവാരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമെന്നും പകര്‍ച്ച വ്യാധികള്‍ക്കെതിരേ മുന്‍കരുതലുകള്‍ സ്വീകരിച്ചുകഴിഞ്ഞെന്നും മന്ത്രി കെ കെ ഷൈലജ. മലപ്പുറം കലക്ടറേറ്റില്‍ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പകര്‍ച്ച വ്യാധിയാണ് ഇനിയുള്ള വെല്ലുവിളി. ഇതിന് ആരോഗ്യ വകുപ്പ് മുന്‍കരുതലുകള്‍ സ്വീകരിച്ചുകഴിഞ്ഞെന്ന് ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
നാളെ ജില്ലയില്‍ ഡോക്‌സി സൈക്ലിന്‍ ഡേയായി ആചരിക്കും. എലിപ്പനി പ്രതിരോധ മരുന്ന് എല്ലാവരിലുമെത്തിക്കുകയാണ് ലക്ഷ്യം. 311 ആരോഗ്യ പ്രവര്‍ത്തകര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.സ്‌കൂളുകള്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി ശുചീകരിക്കും.
ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലും മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്, ഡി എം ഒ തുടങ്ങി വിവിധി വകുപ്പ് മേധാവികളും അവലോകന യോഗത്തില്‍ പങ്കെടുത്തു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here