ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ ഇന്ന് നാട്ടില്‍ എത്തിയേക്കും. മൂന്ന് മലയാളികളടക്കം 24 ഇന്ത്യക്കാരെ ഇന്നലെയാണ് മോചിപ്പിച്ചത്. ഇറാന്‍ എണ്ണക്കപ്പലായ ഗ്രേസ് വണ്‍ കസ്റ്റഡിയിലെടുത്ത് നാല്‍പത്തിമൂന്നാം ദിവസമാണ് കപ്പലിലുണ്ടായിരുന്നവരെയും കപ്പലിനെയും വിട്ടയക്കാനുള്ള തീരുമാനമുണ്ടായത്. കപ്പല്‍ വിട്ടുനല്‍കരുതെന്ന അമേരിക്കയുടെ ആവശ്യം കോടതി തള്ളി.