പ്രതിസന്ധികളാണ് നേതാക്കളെ സൃഷ്ടിക്കുന്നത് ..
പകച്ച് നില്‍ക്കുമ്പോഴാണ് ആള്‍കൂട്ടം നേതാവിനെ തിരയുക.
പ്രതിബന്ധങ്ങളെ ഉന്‍മൂലനം ചെയ്യുമ്പോഴാണ് നേതാവ് പിറവിയെടുക്കുന്നത് .വൈതരണികളെ മുറിച്ച് കടക്കുമ്പോഴാണ് നേതാവില്‍ ജനം വിശ്വാസം അര്‍പ്പിക്കുന്നത്.
ഇരുട്ട് വീണ വഴികളില്‍ സ്വയം തീയായി ജ്വലിക്കുമ്പോഴാണ് നേതാവ് യഥാര്‍ത്ഥ നേതാവ് ആകുന്നത്.
‘ബ്രോ’ എന്ന പുതിയ കാലത്തിന്റെ സ്‌നേഹ സംബോധന കൊണ്ട് ഒരു സമൂഹത്തിന്റെ ആകെ നേതാവാകാന്‍ ഇയാള്‍ക്ക് കഴിയുന്നുവെങ്കില്‍ നഗരത്തിന്റെ യഥാര്‍ത്ഥ നായകനായി അയാള്‍ അവരോധിതനായി എന്നാണ് അര്‍ത്ഥം.
അന്യദേശങ്ങളിലെവിടെയോ ,അപരിചിതരായ ഒരാള്‍ക്കൂട്ടം ഇയാള്‍ കയറ്റി അയക്കുന്ന സ്‌നേഹത്തിന്റെ പങ്ക് പറ്റാനായി കാത്തിരിക്കുന്നുണ്ട്.
കരുതലും സ്‌നേഹവും കയറ്റി അയക്കുന്ന തലസ്ഥാനത്തിന്റെ മേയര്‍ ബ്രോ ..