വന്‍മേഘാവരണം കേരളതീരത്തുനിന്നു മാറി; മഴ കുറഞ്ഞു, എല്ലാ കാലാസ്ഥാ മുന്നറിയിപ്പുകളും പിന്‍വലിച്ചു

സംസ്ഥാനത്ത് മഴ കുറയുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ എല്ലാ കാലാസ്ഥാ മുന്നറിയിപ്പുകളും പിന്‍വലിച്ചു. ഒരിടത്തും ‘യെല്ലോ’ അലര്‍ട്ട് നിലവിലില്ല.വരുന്ന ഒരാഴ്ച ശക്തമായ മഴ ഉണ്ടാകില്ലെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.
ഇതു പത്തു ദിവസം വരെ നീളാനും സാധ്യതയുണ്ട്. കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലകളിലായിരുന്നു നേരത്തെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നുമാത്രമാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുള്ളത്.

ഒരിടത്തും അതിശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നും കേന്ദ്രം വിലയിരുത്തുന്നു.വന്‍മേഘാവരണം കേരളതീരത്തുനിന്നു മാറിയതോടെ മാനം തെളിഞ്ഞു. ഇതോടെ സംസ്ഥാനത്ത് പ്രഖ്യാപിച്ച എല്ലാ കാലാവസ്ഥാ മുന്നറിയിപ്പുകളും പിന്‍വലിച്ചു. ഇന്നലെ പ്രഖ്യാപിച്ച യെല്ലോ അലര്‍ട്ടും ഇല്ല. ഇന്ന് ഒരു ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here