മാധ്യമ പ്രവര്‍ത്തകനെ അര്‍ദ്ധരാത്രി വീടുകയറി അറസ്റ്റ് ചെയ്തു; കാരണമറിയാതെ കുടുംബം

കശ്മീരിലെ മാധ്യമ പ്രവര്‍ത്തകനും ‘ഗ്രേറ്റര്‍ കശ്മീര്‍’ റിപ്പോര്‍ട്ടറുമായ ഇര്‍ഫാന്‍ മാലികിനെ അര്‍ദ്ധരാത്രിയില്‍ വീട് കയറി സൈന്യം കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. ഇര്‍ഫാന്റെ കുടുംബം തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ട്രാല്‍ സ്വദേശിയായ ഇര്‍ഫാന്‍ ദക്ഷിണ കശ്മീരിലെ പുല്‍വാമയില്‍ നിന്നായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കശ്മീരില്‍ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് ദിനപത്രമാണ് ‘ഗ്രേറ്റര്‍ കശ്മീര്‍’.

കശ്മീരിന് സവിശേഷ അധികാരം നല്‍കുന്ന ഭരണഘടനാ അനുച്ഛേദം 370എ-ഉം 35-എയും റദ്ദാക്കിയതിന് പിന്നാലെ രാഷ്ട്രീയ നേതാകള്‍ ഉള്‍പ്പെടെ വീട്ടുതടങ്കലിലാക്കപ്പെട്ടെങ്കിലും ഒരു മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുക്കുന്നത് ഇതാദ്യമായാണ്.”അവര്‍ (സുരക്ഷാ സേന) ബുധനാഴ്ച രാത്രി 11.30-ഓടെ ഞങ്ങളുടെ വീട്ടിലെത്തി. ഇര്‍ഫാന്‍ പുറത്തിറങ്ങിയയുടനെ അവര്‍ അവനോട് കൂടെ പോകാന്‍ ആവശ്യപ്പെട്ടു. നേരിട്ട് ട്രാലിലെ പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്”, ഇര്‍ഫാന്റെ പിതാവ് മുഹമ്മദ് അമിന്‍ മാലിക് മാധ്യമങ്ങളോടു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News