നാല് പതിറ്റാണ്ടിന് ശേഷം കാശ്മീര്‍ വിഷയം ഇന്ന് യുഎന്‍ രക്ഷാ സമിതിയില്‍

കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞുകൊണ്ട് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ നാല് പതിറ്റാണ്ടിന് ശേഷം ജമ്മു കാശ്മീര്‍ പ്രശ്‌നം വീണ്ടും യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പരിഗണിക്കുന്നു. പ്രാദേശിക സമയം ഇന്ന് രാവിലെ 10.30 (ഇന്ത്യന്‍ സമയം വൈകീട്ട് 7-30) നടക്കുന്ന യോഗത്തിലാണ് കശ്മീര്‍ വീണ്ടും ചര്‍ച്ചയാവുന്നതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. അടച്ചിട്ട മുറിയില്‍ അതീവ പ്രാധാന്യത്തോടെയാണ് സുരക്ഷാ സമിതി അധ്യക്ഷന്റെ നേതൃത്വത്തില്‍ വിഷയം ചര്‍ച്ചചെയ്യുകയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കശ്മീരിലെ നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യണമെന്ന ചൈനയുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് നടപടി.കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് കാശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ രഹസ്യ ചര്‍ച്ച നടത്തണമെന്നാണ് യുഎന്‍ രക്ഷാ സമിതിയോട് ചൈനയുടെ ആവശ്യം. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ രക്ഷാ സമിതി അടിയന്തര യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് രക്ഷാ സമിതിയുടെ അധ്യക്ഷസ്ഥാനം വഹിക്കുന്ന പോളണ്ടിനും സമിതിയിലെ മറ്റ് അംഗങ്ങള്‍ക്കും പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് കത്തയക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News