ധര്‍മ്മജന്റെ ആരോപണത്തിന് അയല്‍വാസിയുടെ മറുപടി

ദുരിതാശ്വാസ വിതരണത്തെ കുറിച്ചുള്ള നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് രേഖകള്‍. വരാപ്പുഴ മേഖലയില്‍ മാത്രം കോടികളുടെ ദുരിതാശ്വാസ ധനസഹായ വിതരണം നടന്നതായും വിവരാവകശനിയമ പ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു.

ധര്‍മജന്‍ സ്വകാര്യ ചാനലില്‍ നടത്തിയ പ്രസ്താവന മണ്ടത്തരമാണെന്ന് ദുരിതാശ്വാസ പദ്ധതി പ്രകാരം വീട് ലഭിച്ച ധര്‍മജന്റെ അയല്‍വാസി കൈരളി ന്യൂസിനോട് പറഞ്ഞു. ദുരിതാശ്വാസ വിതരണത്തെ കുറിച്ച് കഴിഞ്ഞ ദിവസമാണ് ഒരു സ്വകാര്യ ചാനലില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയത്.

സംസ്ഥാനത്തെ ദുരിതാശ്വാസ വിതരണം കാര്യക്ഷമമല്ല എന്നും ഇതിന് തെളിവാണ് തന്റെ നാടായ വരാപ്പുഴ എന്നുമായിരുന്നു ധര്‍മ്മജന്റെ ആരോപണം. ഈ ആരോപണത്തിന് നിജസ്ഥിതി അന്വേഷിച്ചെത്തിയ കൈരളി ന്യൂസ് സംഘത്തിന് ലഭിച്ചത് നിരവധി തെളിവുകള്‍ ആണ്.

വരാപ്പുഴയില്‍ ധര്‍മ്മജന്റെ വീടിന് സമീപം തന്നെ ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന വീടിന്റെ ഉടമ ബാബു ധര്‍മ്മജന്റെ പ്രസ്താവനയെ തള്ളി. വീട് നഷ്ടപ്പെട്ട നിരവധിപേരെ തനിക്കറിയാമെന്നും. നിരവധി തവണ അവള് ഓഫീസില്‍ വച്ച് ഇവരെ കണ്ടുമുട്ടിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം ധനസഹായവും വീടും ലഭിച്ചുവെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.

ചാനലുകളില്‍ കയറി ധര്‍മ്മജന്‍ നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ മണ്ടത്തരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനി വിവരാവകാശനിയമപ്രകാരം ലഭിച്ച വിവരങ്ങള്‍ പരിശോധിച്ചാല്‍ വരാപ്പുഴയില്‍ വീട് പൂര്‍ണമായും നശിച്ചത് 32 പേര്‍ക്കാണ്. ഇതില്‍ 31 വീടുകളുടെ പണി പൂര്‍ത്തിയാക്കി താക്കോല്‍ നല്‍കി കഴിഞ്ഞു മുപ്പത്തിരണ്ടാമത്തെ വീടിന്റെ ജോലി നടന്നുകൊണ്ടിരിക്കുന്നു.

പ്രളയം ബാധിച്ച 5133 പേര്‍ക്ക് ഇതിനോടകംതന്നെ അടിയന്തര ധനസഹായം ആയ 10000 രൂപ നല്‍കിയിട്ടുണ്ട്. വീട് ഭാഗികമായി തകര്‍ന്നതോ മറ്റ് നാശനഷ്ടങ്ങള്‍ നേരിട്ടതോ ആയ 2445 പേര്‍ക്ക് രണ്ടരലക്ഷം രൂപ മുതല്‍ മുതല്‍ 60,000 രൂപ വരെയുള്ള ധനസഹായം നഷ്ടത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കിക്കഴിഞ്ഞു. ഇങ്ങനെ കഴിഞ്ഞ വര്‍ഷത്തെ പ്രളയം തകര്‍ത്ത വരാപ്പുഴ മേഖലയില്‍ മാത്രം വിതരണം ചെയ്ത ധനസഹായം 100 കോടിയിലധികം വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here