കേവലം നാല് ദിവസത്തെ കളക്ഷൻ കൊണ്ട് അൻപത് ലോഡ് സാമഗ്രികൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിച്ച് റെക്കോർഡ് ഇട്ടിരിക്കുകയാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്.

ആഗസ്റ്റ 12 ന് കളക്ഷൻ ആരംഭിച്ച ജില്ലാ പഞ്ചായത്തിൽ ഇനിയും പതിനഞ്ച് ലോഡിലേറെ സാമഗ്രികൾ മിച്ചം ഉണ്ട്. തിരുവനന്തപുരം നഗരസഭയിലെ മേയർ ബ്രോയുടെ മിന്നുന്ന പ്രകടനം പോലെ തന്നെ നേതൃപരമായ പ്രവർത്തനം ആണ് ജില്ലാ പഞ്ചായത് അദ്ധ്യക്ഷൻ വി.കെ മധുവും നടത്തിയത്.

രാപകൽ ഇല്ലാതെ 500 വോളണ്ടിയറൻമാർ നടത്തിയ അദ്ധ്യാനം ആണ് ഇത്രയധികം വലിയ കളക്ഷൻ നടത്താൻ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞത്.