മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തിന് മറുപടിയാണ് തൃശ്ശൂർ പാമ്പൂർ സ്വദേശി അറുമുഖൻ.

കഴിഞ്ഞ വർഷത്തെ പ്രളയത്തിന് ശേഷം എല്ലാ മാസവും പെൻഷൻ തുകയുടെ ഒരു ഭാഗം അറുമുഖൻ ഇപ്പോഴും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചുകൊണ്ടിരിക്കുന്നു.

നാടിന്റെ പ്രതിസന്ധി കാലത്ത് വ്യാജ പ്രചരണം നടത്തി നാടിന്റെ ദുരന്തത്തിന് ആക്കം കൂട്ടുന്നവർ രാജ്യദ്രോഹികളാണെന്ന് അറുമുഖൻ പറയും.

കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ കേരളത്തിലെ നൊമ്പരപ്പെടുത്തുന്ന കാഴ്ചകളിൽ മനം നൊന്താണ് അറുമുഖൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുടർച്ചയായി പണം നൽകിത്തുടങ്ങിയത്.

പെൻഷൻ തുകയിൽ നിന്ന് തനിക്ക് അത്യാവശ്യത്തിനുള്ള പണം നീക്കിവച്ച ശേഷം ബാക്കി തുക എല്ലാ മാസവും ബാങ്ക് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അറുമുഖൻ അയക്കുകയാണ്.

മറ്റൊരു പ്രളയത്തെ കൂടി കേരളം അഭിമുഖീകരിക്കുമ്പോൾ ഈ 72 കാരന്റെ ആകുലതകളും ഏറെയാണ്
പ്രളയ ദുരിതാശ്വാസത്തിന് സഹായം നൽകരുതെന്ന സമൂഹ മാധ്യമങ്ങളിലെ സംഘ പരിവാർ പ്രചാരണങ്ങൾക്കുള്ള അറുമുഖന്റെ മറുപടി ഇങ്ങനെ.

2003ഇൽ സെക്രട്ടേറിയറ്റ് പ്രസ്സിൽ നിന്നും വിരമിച്ച അറുമുഖൻ തൃശ്ശൂരിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും സാമൂഹിക രാഷ്ട്രീയ രംഗത്തും ഇന്നും സജീവമാണ്