കർണാടകയിലെ കൃഷണ നദി കരകവിഞ്ഞൊഴുകിയപ്പോൾ ആംബുലൻസിനു വഴികാട്ടിയ ആറാം ക്ലാസുകാരൻ വെങ്കിടേഷിന് സംസ്ഥാന സർക്കാരിന്‍റെ ധീരതയ്ക്കുള്ളപുരസ്കാരം.

റെയ്ച്ചൂരിൽ ഇന്നലെ നടന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കിടെ ഡെപ്യൂട്ടി കമ്മീഷണർ ശരത് ബി ആണ് വെങ്കിടേഷിന് പുരസ്കാരം സമ്മാനിച്ചത്.

സമൂഹമാധ്യമങ്ങളില്‍ വൈറലായ സംഭവമായിരുന്നു ആയിരുന്നു പാലത്തിന് മുകളിലൂടെ ഓടി ആംബുലന്‍സിന് വ‍ഴി കാട്ടിയ ഈ ധീരനായ ബാലന്‍റെ വീഡിയോ.

പിന്നീട് പലരും അന്വേഷിച്ചു ആ ബാലന്‍ ആരാണെന്ന്..ഒടുവില്‍ മാധ്യമങ്ങള്‍ തന്നെ അവനെ കണ്ടെത്തി.

കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലെ ഹിരേരായനകുമ്പി ഗ്രാമത്തിലായിരുന്നു അവന്ന്‍..എന്നാല്‍ താന്‍ ചെയ്തത് വലിയ കാര്യമാണെന്നൊന്നും ആ നിഷ്കളങ്ക ബാലന് അറിയില്ല.

നദിയില്‍ വെള്ളം കയറി പാലം മൂടിയ നിലയിലായിരുന്നു..റോഡ് ഏതെന്ന് മനസ്സിലാകാതെ കു‍ഴങ്ങിയ ആംബുലന്‍സ് ഡ്രൈവര്‍ക്ക് റോഡ് കൃത്യമായി കാണിച്ചുകൊടുക്കാന്‍ വേണ്ടിയായിരുന്നു വെങ്കിടേഷിന്‍റെ അതിസാഹസികമായ പ്രവൃത്തി. എന്തായാലും വെങ്കിടേഷിപ്പോള്‍ നാട്ടിലെ താരമാണ്.