സംസ്ഥാനത്ത് മഴഭീതി ഒഴിയുന്നു; മരണം 111

സംസ്ഥാനത്ത് മഴഭീതിയുടെ അന്തരീക്ഷം മാറുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലായി ഒമ്പത് മരണംകൂടി സ്ഥിരീകരിച്ചു. മരണസംഖ്യ 111 ആയി. 40 പേര്‍ക്കാണ് പരിക്കേറ്റത്. കാണാതായ 31 പേരെക്കുറിച്ച് വിവരം ലഭ്യമായിട്ടില്ല.

91 ദുരിതാശ്വാസ ക്യാമ്പുകളില്‍ 46,450 കുടുംബങ്ങളിലെ 1.47 ലക്ഷം പേരുണ്ട്. രണ്ടു ദിവസമായി 44,032 പേര്‍ വീട്ടിലേക്ക് മടങ്ങിയതോടെ 232 ക്യാമ്പുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു.

1160 വീട് പൂര്‍ണമായും 11,935 വീട് ഭാഗികമായും തകര്‍ന്നു. അടുത്ത അഞ്ചു ദിവസം മഴ താരതമ്യേന കുറവായിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.

മേപ്പാടി പുത്തുമലയില്‍ ഇനിയും കണ്ടെത്താനുള്ള ഏഴുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു. മൃതദേഹം മണത്ത് കണ്ടുപിടിക്കുന്ന മൂന്ന് സ്നിഫര്‍ ഡോഗുകളെ കൊണ്ടുവന്ന് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. പതിനേഴുപേരാണ് ഉരുള്‍പൊട്ടലില്‍ അപകടത്തില്‍പ്പെട്ടത്. 10 പേരുടെ മൃതദേഹം ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News