വാട്സാപ്പിന് സുരക്ഷ വരുന്നു; ഫിംഗര്‍ പ്രിന്റ് സംവിധാനം ഉടന്‍

വാട്സാപ്പ് മെസ്സഞ്ചര്‍ ഇനിമുതല്‍ സുരക്ഷിതമായിരിക്കും. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഫിംഗര്‍ പ്രിന്റ് സംവിധാനമാണ് വാട്‌സാപ്പ് കൊണ്ടുവരുന്നത്. ഫോണ്‍ ലോക്ക് മാറ്റി നല്‍കിയാല്‍ ചാറ്റുകള്‍ എടുത്ത് സ്വകാര്യത നഷ്ടമാകാതിരിക്കാന്‍ തേഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിച്ച് ഇത് പൂട്ടിവെക്കേണ്ടിയും വരുമായിരുന്നു. എന്നാല്‍ ഈ അവസ്ഥ ഒഴിവാവുകയാണ്.

ഫിംഗര്‍ പ്രിന്റ് സുരക്ഷയാണ് ഇപ്പോള്‍ വാട്ട്സാപ്പ് കൊണ്ടുവരാനൊരുങ്ങുന്നത്. ഈ ഫീച്ചര്‍ ഉടന്‍തന്നെ ലഭ്യമാകും. ഇത് നല്‍കിക്കഴിഞ്ഞാല്‍ വിരലടയാളം പരിശോധിച്ച് മാത്രമേ വാട്സാപ്പിലേക്ക് പ്രവേശിക്കാനാവു.

മൂന്ന് ഒപ്ഷനോടെയാണ് ഈ സൗകര്യം വരിക. ഒരു മിനുട്ട് നേരത്തേക്ക് അണ്‍ലോക്ക് ആകുക, മുപ്പത് മിനുട്ട് കഴിഞ്ഞ് അണ്‍ലോക്ക് ആവുക എന്നതിനും പുറമെ ഉടനടി അണ്‍ലോക്ക് ആവുക എന്ന ഒപ്ഷനും ഉള്‍പ്പെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here