കുഞ്ഞെന്ന് കരുതി പറ്റിക്കാമെന്ന് കരുതിയോ? എങ്കില്‍ തെറ്റി… ഒരച്ഛനും മകനുമാണ് വീഡിയോയില്‍. കുഞ്ഞിനെ ഒളിച്ച് മാംഗോ ബാര്‍ കഴിക്കുകയാണ് അച്ഛന്‍. അവനെ തോളില്‍കിടത്തിയാണ് അച്ഛന്‍ ഒറ്റയ്ക്ക് മാംഗോ ബാര്‍ കഴിക്കുന്നത്.

ഇത് മണത്തറിഞ്ഞ കുഞ്ഞ് അച്ഛന്റെ കൈയിലേക്ക് നോക്കുന്നുണ്ട് . പോരാതെ അച്ഛന്റെ വായ മണത്തുനോക്കുകയും ചെയ്യുന്നു. തന്നെ ഒളിച്ച് ഈ പണി ഒപ്പിക്കുന്നത് മനസിലാക്കിയ അവന്‍ അച്ഛന് രണ്ട് കൊടുക്കാനും മടിക്കുന്നില്ല. കാണാം രസകരമായ വീഡിയോ.