ഉന്നാവ് പീഡനക്കേസ് പ്രതി കുല്‍ദീപ് സിങ് സെന്‍ഗാറിനെ കൈവിടാതെ ബിജെപി. സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്നുള്ള പരസ്യത്തില്‍ മോദിക്കും അമിത് ഷാക്കുമൊപ്പം കുലദീപിന്റെ ചിത്രവും. ബിജെപി നേതാവ് അനൂജ് കുമാറാണ് ഒരു ഹിന്ദി പത്രത്തിന്റെ പ്രാദേശിക എഡിഷനിലാണ് പരസ്യം നല്‍കിയത്. സംഭവം വിവാദമായിട്ടും പ്രതികരിക്കാന്‍ ബിജെപി നേതൃത്വം തയ്യാറായിട്ടില്ല.

സ്വാതന്ത്ര്യദിന, രക്ഷാബന്ധന്‍ ആശംസകള്‍ നേര്‍ന്നുള്ള പരസ്യത്തിലാണ് മോദിക്കും അമിത് ഷായ്ക്കും ഒപ്പം കുല്‍ദീപ് സിങ് സെന്‍ഗാറിന്റെയും പടം നല്‍കിയിരിക്കുന്നത്. സില പഞ്ചായത്ത് ചെയര്‍പേഴ്സണായ സെന്‍ഗാറിന്റെ ഭാര്യയുടെ ചിത്രവും പരസ്യത്തിലുണ്ട്.

ബിജെപി നേതാവായ അനൂജ് കുമാര്‍ ദീക്ഷിത്താണ് ഒരു ഹിന്ദി പത്രതിന്റെ പ്രാദേശിക എഡിഷനില്‍ പരസ്യം നല്‍കിയത്. ഉന്നവോ പീഡനത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും കുല്‍ദീപിനെ കൈവിടാന്‍ ബിജെപി തയ്യാറല്ല എന്നതിന്റെ മറ്റോരു തെളിവ് കൂടിയാണ് ഇപ്പോള്‍ വന്നിരിക്കുന്ന പരസ്യം.

പരസ്യം വിവാദമായതോടെ തങ്ങളുടെ പ്രദേശത്തെ എംഎല്‍എ ആയതുകൊണ്ടാണ് സെന്‍ഗാറിന്റെ ചിത്രം പരസ്യത്തില്‍ നല്‍കിയത് എന്നാണ് ദീക്ഷിത്തിന്റെ വിശദീകരണം. സെന്‍ഗാര്‍ ഞങ്ങളുടെ എംഎല്‍എയായി തുടരുന്നതുവരെ അദ്ദേഹത്തിന്റെ ചിത്രം ഉപയോഗിക്കാമെന്ന വാദമാണ് നേതാക്കളും നിരത്തുന്നത്. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ബിജെപി നേതൃത്വം തയ്യാറാകുന്നുമില്ല.

അതിനിടയില്‍ ദില്ലി തീസ് ഹസാരി കോടതി പീഡനക്കേസില്‍ സാക്ഷിമൊഴി രേഖപ്പെടുത്തി തുടങ്ങി. കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് കുല്ദീപിനെതിരെയുള്ളത്. അതേ സമയം അപകടത്തില്‍ പരിക്കേറ്റ പെണ്കുട്ടി ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല.