മലയാളി താരം ഒളിമ്പ്യൻ മാനുവൽ ഫെഡറിക്കിനെ ധ്യാൻചന്ദ് പുരസ്‌കാരത്തിന് ശുപാർശ ചെയ്തു. ദില്ലിയിൽ ചേർന്ന പുരസ്‌കാര നിർണയ സമിതിയാണ് പേര് ശുപാർശ ചെയ്തത്.

കായിക രംഗത്തെ ആജീവനാന്ത സംഭാവനകൾ പരിഗണിച്ചാണ് പേര് ശുപാർശ ചെയ്തത്. ഗലമുഖത്തെ കടുവ എന്നറിയപ്പെട്ടിരുന്ന ഫെഡറിക് ഇന്ത്യൻ ഹോക്കി ഗോൾകീപ്പറായി 1972 മ്യൂണിക്ക് ഒളിംമ്പിക്സിൽ ഹോളണ്ടിന്റെ തോൽപ്പിച്ച് വെങ്കല മെഡൽ നേടിയ താരമാണ്.

മ്യൂനിച്ചിൽ വെങ്കലം നേടിയ ഹോക്കി ടീമിലെ 8 പേർക്ക് അർജുന അവാർഡും, രണ്ട് പേർക്ക് പത്മഭൂഷനും നൽകിയപ്പോൾ മനുവലിന് മാത്രം പുരസ്‌കാരം നൽകിയിരുന്നില്ല.