സര്‍ക്കാര്‍ ഹോമുകളിലെ കുട്ടികള്‍ക്ക് ജയിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഉന്നതപഠനം

സംസ്ഥാന വനിതാശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഹോമുകളിലെ
കുട്ടികൾക്കാണ് മികച്ച പഠന സൗകര്യം സർക്കാർ ഒരുക്കുന്നത്. കുട്ടികളില്‍ പഠനത്തിന് മികവ് തെളിയിച്ചവര്‍ക്ക് കൊച്ചിന്‍ ജയിന്‍ യൂണിവേഴ്‌സിറ്റിയില്ലാണ് ഉന്നത പഠനത്തിന് അവസരമൊരുങ്ങിയത്. പ്ലസ് ടുവിന് ഉന്നത വിജയം കരസ്ഥമാക്കിയ 4 കുട്ടികള്‍ക്കാണ് റോട്ടറി ക്ലബ്ബ് കൊച്ചി സിറ്റി മുഖാന്തിരം ജയിന്‍ യൂണിവേഴ്‌സിറ്റി സ്‌പോണ്‍സര്‍ ചെയ്ത് വിവിധ കോഴ്‌സുകളില്‍ പഠിപ്പിക്കുന്നതെന്ന് മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.

കോട്ടയം തിരുവഞ്ചൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സിലെ സോണി മാത്യുവിന് ബി.ബി.എ. ഏവിയേഷന്‍ മാനേജ്‌മെന്റ്, എറണാകുളം ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സിലെ നിഗ രാജിന് ബി.എ. എക്കണോമിക്‌സ്, റിഗ രാജിന് ഇന്റീരിയര്‍ ഡിസൈനിംഗ്, കോഴിക്കോട് ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സിലെ കെ.എം. മായയ്ക്ക് ബി.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സുകള്‍ക്കാണ് പ്രവേശനം നല്‍കുന്നത്.

കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്ത് പഠിപ്പിക്കുന്നതിനായി ജയിന്‍ യൂണിവേഴ്‌സിറ്റിയുമായി എം.ഒ.യു. ഒപ്പിടുന്ന ചടങ്ങ് ആഗസ്റ്റ് തിങ്കളാഴ്ച നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News