കണ്ണൂര്‍ കോര്‍പറേഷന്‍; യുഡിഎഫ് അവിശ്വാസ പ്രമേയം പാസായത് ഒരുവോട്ടിന്

യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടർന്ന് കണ്ണൂർ കോർപറേഷൻ ഭരണം എൽഡിഎഫിന് നഷ്ടമായി.

ഡെപ്യൂട്ടി മേയറും സ്വതന്ത്ര അംഗവുമായ പി കെ രാഗേഷ് പിന്തുണച്ചതോടെടെയാണ് ഒരു വോട്ടിന്റെ വ്യത്യാസത്തിൽ അവിശ്വാസ പ്രമേയം പാസായത്.

അവിശ്വാസ പ്രമേയത്തെ പിന്തുണച്ച പി കെ രാഗേഷിന്റെ നടപടി രാഷ്ട്രീയമായും ധാർമികമായും ശരിയല്ലെന്ന് സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.

55 അംഗ കോർറേഷനിൽ 28 പേർ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു.രാവിലെ 9 മണിക്ക് ആരംഭിച്ച ചർച്ച ഒരു മണിക്ക് പൂർത്തിയായത്തിന് ശേഷമാണ് പ്രമേയം വോട്ടിനിട്ടത്.

കോൺസ്സുമായി ഉണ്ടാക്കിയ ധാരണ പ്രകാരം ഡെപ്യൂട്ടി മേയറും സ്വതന്ത്ര അംഗവുമായ പി കെ രാഗേഷ് അവിശ്വാസത്തെ പിന്തുണച്ചു.

ഇതോടെ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ അവിശ്വാസം പാസ്സാകുകയും എൽ ഡി എഫിന് കോർപറേഷൻ ഭരണം നഷ്ടമാവുകയും ചെയ്തു.

പി കെ രാഗേഷ് ഡെപ്യൂട്ടി മേയറായ ഭരണ സമിതിക്ക് എതിരായ അവിശ്വാസത്തെ രാഗേഷ് തന്നെ പിന്തുണച്ചത് രാഷ്ട്രീയമായും ധാർമ്മികമായും ശരിയല്ലെന്ന് സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.

പി കെ രാഗേഷ് രാജി വയ്ക്കണമെന്നും ഇല്ലെങ്കിൽ എൽ ഡി എഫ് ഡെപ്യൂട്ടി മേയർക്ക് എതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും എം വി ജയരാജൻ വ്യക്തമാക്കി.

വൻ വാഗ്ദാനങ്ങൾ നൽകിയാണ് കോൺഗ്രസ്സ് പി കെ രാഗേഷിനെ യു ഡി എഫ് ക്യാമ്പിൽ എത്തിച്ചത് എന്നാണ് സൂചന.കോർപറേഷന് ബാക്കിയുള്ള ഒരു വർഷ കാലയളവിൽ മേയർ സ്ഥാനം കോൺഗ്രസും ലീഗും ആറ് മാസം വീതം പങ്കിടാണ് ധാരണ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News