ഗുസ്തി താരം ഭജ്രംഗ് പൂനിയക്കുയും, പാരാ ഒളിമ്പിക്സ് താരം ദീപാ മാലിക്കിനും ഖേൽ രത്‌ന നൽകും. 19 പേർക്ക് അർജുൻ അവാർഡും, 3 പേർക്ക് ദ്രോണാചാര്യ അവാർഡും നൽകാൻ ശുപാർശ ചെയ്തു. മലയാളിയായ മാനുവൽ ഫെഡറിക്കിന് ധ്യാൻ ചാന്ദ് പുരസ്കാരവും, വിമൽ കുമാറിന് ദ്രോണാചര്യയും,മുഹമ്മദ് അനസിന് അർജുന പുരസ്കാരവും നൽകും. ദേശീയ കായിക ദിനത്തിൽ ഇവർക്ക് പുരസ്‌കാരം നൽകും

2018ൽ ജാക്കർത്തായിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഗുസ്തിയിൽ സ്വർണമെഡൽ നേടിയ താരമാണ് ഭജ്രംഗ് പൂനിയ. കോമാണ് വെൽത്ത് ഗെയിംസിലും ബജ്‌രംഗ് പൂനിയ സ്വര്ണനേട്ടം കൈവരിച്ചിട്ടുണ്ട്.സ്വര്ണനേട്ടങ്ങലാണ് ഭജ്‌രംഗ് പൂനിയയെ ഖേൽ രത്നക്ക് അർഹനാക്കിയത്. ബജ്രംഗിന് പുറമെ പാരാ ഒളിമ്പിക്സിൽ നിരവധി നേട്ടങ്ങൾ കൈവരിച്ച ദീപാ മലിക്കിനും ഖേൽ രത്‌ന നൽകും. 3 പേർക്ക് ദ്രോണാചര്യയും 19 പേർക്ക് അർജുന അവാർഡും നൽകി ആദരിക്കും. മലയാളിയായ യു വിമൽകുമാറിന് ദ്രോണാചാര്യ നൽകും. ബാഡ്മിന്റൻ രംഗത്തെ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം.

വിമൽ കുമാറിന് പുറമെ സന്ദീപ് ഗുപത, മോഹിന്ദർ സിങ് എന്നിക്കർക്കാണ് ദ്രോണാചാര്യ നൽകുക. അർജുന അവാർഡ് നല്കുന്നവരിൽ ഒരു മലയാളി താരം മാത്രമാണുള്ളത്. മുഹമ്മദ് അനസാണ് അര്ജുനക്ക് അർഹനായത്. 400 മീറ്ററിൽ ദേശീയ റെക്കോര്ഡ് ഇട്ട അനസ് കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ 400 മീറ്ററിൽ വെള്ളി നേടിയിരുന്നു. അനസിന് പുറമെ ക്രിക്കറ്റ് താരങ്ങളായ രവീന്ദ്ര ജഡേജ, പൂനം യാദവ്, ഫുട്ബോൾ താരം ഗുർപ്രീത് സിങ് എന്നിവർക്കും അർജുന അവാർഡ് നൽകും.ഇതിന് പുറമെ ധ്യാൻചന്ദ് പുരസ്‌കാരത്തിന് മലയാളിയായ മാനുവൽ ഫെഡറിക്കും അർഹനായി. കായിക രംഗത്തെ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരം.
ഇന്ത്യൻ ഹോക്കി ഗോൾകീപ്പറായി 1972 മ്യൂണിക്ക് ഒളിംമ്പിക്സിൽ ഹോളണ്ടിന്റെ തോൽപ്പിച്ച് വെങ്കല മെഡൽ നേടിയ താരമാണ് മാനുവൽ ഫെഡറിക്. ദേശീയ കായിക ദിനമായ ഈ മാസം 29ന് പുരസ്‌കാരങ്ങൾ സമ്മാനിക്കും.