ഓമനക്കുട്ടന്‍റെ സസ്പെന്‍ഷന്‍ നടപടി സിപിഐഎം പിന്‍വലിച്ചു

ആലപ്പുഴ: ചേര്‍ത്തല ദുരിതാശ്വാസ ക്യാമ്പില്‍ അനധികൃതമായി പണപ്പിരിവ് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് സിപിഐ എം കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റിയംഗം ഓമനക്കുട്ടനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു. ശനിയാഴ്ച്ച ചേര്‍ന്ന സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം.

ക്യാമ്പിലെ അംഗം കൂടിയായ ഓമനക്കുട്ടന്‍ പണം പിരിച്ചത് അടിസ്ഥാന ആവശ്യങ്ങള്‍ക്കുവേണ്ടിയായിരുന്നു. ഇതിനെയാണ് ക്യാമ്പില്‍ സിപിഐ എം നേതാവിന്റെ അനധികൃത പിരിവെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരണം നടന്നത്.

ചിലമാധ്യമങ്ങളും ഈ നുണപ്രചരണം ഏറ്റുപിടിച്ചു. പിന്നീട് ക്യാമ്പിലുള്ളവരുടെയടക്കം വിശദീകരണം വന്നതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News